സ്വര്‍ണവിലയില്‍ മാറ്റം, ഇന്നത്തെ നിരക്ക് ഇങ്ങനെ
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷംഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. പവന് 35,200 രൂപയും 4400 രൂപയുമാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒരാഴ്ച്ച കുറഞ്ഞും കൂടിയും നിന്ന സ്വര്‍ണവിലയില്‍ വെള്ളിയാഴ്ച മാറ്റം വന്നതിന് ശേഷം ഇന്നാണ് വീണ്ടും വ്യത്യാസമുണ്ടായത് .
വെള്ളിയാഴ്ച്ച പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കുറഞ്ഞിരുന്നു. അതിന് തൊട്ടുമുമ്പ് വ്യാഴാഴ്ച സ്വര്‍ണ വില കൂടിയിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വ്യാഴാഴ്ച വര്‍ധിച്ചത്. അതേസമയം ബുധന്‍, ചൊവ്വ ദിവസങ്ങളില്‍ കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞിരുന്നു. ചൊവ്വാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു. കഴിഞ്ഞ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് ഏപ്രില്‍ 22നായിരുന്നു. പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. ആ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഏപ്രില്‍ ഒന്നിനായിരുന്നു. പവന് 33,320 രൂപയും ഗ്രാമിന് 4165 രൂപയുമായിരുന്നു അന്നത്തെ വില.